75-)മത് സ്വാതന്ത്ര്യ ദിനവും ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിൻ്റെ 60-ാം വാർഷികവും ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം,  ഇന്ത്യ – കുവൈത്ത് നയതന്ത്രബന്ധത്തിൻ്റെ അറുപതാം വാർഷികം എന്നീ അസുലഭ മുഹൂർത്തങ്ങൾ ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി.

. എംബസിയുടെ ആഭിമുഖ്യത്തിിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളുടെയും , ഇതിൻറെ ഭാഗമായുള്ള ബസ് പ്രമോഷൻ ക്യാമ്പെയിൻ്റെ ഫ്ലാഗ് ഓഫും അംബാസിഡർ സിബി ജോർജും ക്ഷണം സ്വീകരിച്ച് എത്തിയ കുവൈത്ത് പ്രതിനിധികളുംം ചേർന്ന് നിർവഹിച്ചു.  

എഴുപത്തിയഞ്ചാംം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ആസാദി കാ അമൃൃത മഹോത്സവ് എന്ന പേരിൽ പ്രത്യേക ഫോട്ടോ ബൂത്തും സംഘടിപ്പിച്ചിട്ടുണ്ട്.