കുവൈത്ത് സിറ്റി: കുവൈത്തിൽ റസിഡൻസി വിസ നിയമലംഘകർക്ക് രേഖകൾ ഔദ്യോഗിക മാക്കുന്നതിനും രാജ്യം വിട്ടു പോകുന്നതിനും അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി. പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമാണ് പരിശോധന, പ്രവാസികൾ കൂടുതലായുള്ള ജലീബ് അൽ ഷുയു ഖിൽ reai പരിശോധനകൾ പുരോഗമിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി ആന്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ മന്ത്രാലയം എന്നിവ സംയുക്താമായാണ് പരിശോധനകള്‍ നടത്തുന്നത്.
അതേപോലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേയും നടപടികള്‍ കര്‍ക്കശമാക്കി. ഇത്തരം അനധികൃത ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണ്‍ അവസാനിച്ച 2020 സപ്തംബറിന് ശേഷം രാജ്യത്ത് ഇത്തരം താല്‍ക്കാലിക മാര്‍ക്കറ്റുകള്‍ വ്യാപകമായതായി അധികൃതര്‍ കണ്ടെത്തി. പ്രവാസി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് ഇവയിലേറെയും സ്ഥിതി ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് അംഗീകൃത കടകളിലും ലഭിക്കുന്നതിന്റെ പകുതി വിലയ്ക്ക് ഇവിടെ നിന്ന് സാധനങ്ങള്‍ ലഭിക്കും എന്നതിനാലാണിത്. ജലീബ് അല്‍ ശുയൂഖ്, ഖിതാന്‍, ഫര്‍വാനിയ്യ എന്നിവിടങ്ങളില്‍ ഇത്തരം അനധികൃത മാര്‍ക്കറ്റുകള്‍ ഏറെയുള്ളതായും റിപ്പോര്‍ട്ടുണ്ട്.