കുവൈത്തിലെ അബ്ദാലിയിൽ തീപ്പിടുത്തം; 3 പ്രവാസികൾ കൊല്ലപ്പെട്ടു

0
25

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദാലി മേഖലയിലെ ഫാം ജോലിക്കാരുടെ താമസസ്ഥലത്തുണ്ടായ  തീപിടുത്തത്തിൽ മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു.  ഏഷ്യൻ വംശജരാണ് കൊല്ലപ്പെട്ട മൂന്നു പേരും. ശനിയാഴ്ച പുലർച്ചെയായിരുന്നു തീപിടുത്തം. അബ്ദലിയിൽ നിന്നുള്ള അഗ്നിശമനസേന വിവരംം ലഭിച്ച ഉടൻ  സ്ഥലത്തെത്തി, ഏകദേശം 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടാകാൻ കാരണം സംബന്ധിച്ച് അന്വേഷണംം പുരോഗമിക്കുകയാണ്