കുവൈത്തിൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയ യുവതി പിടിയിൽ

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് വനിത ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചുവീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച സ്വദേശി യുവതി അറസ്റ്റിൽ. കഴിഞ്ഞദിവസം അബ്ദുല്ല അല്‍ സാലിം പ്രദേശത്താണ് കേസിന്് ആസ്പദമായ സംഭവം. വാഹനം നിര്‍ത്താന്‍ ട്രാഫിക് പോലിസ് ആവശ്യപ്പെട്ടപ്പോള്‍ അതിന് തയ്യാറാകാതെ പോലിസുകാരെ ഇടിച്ച് തെറിപ്പിച്ച് യുവതി വാഹനം ഓടിച്ച് പോവുകയായിരുന്നു. വാഹനമിടിച്ച് തെറിച്ചുവീണ പോലിസുകാരില്‍ ഒരാള്‍ക്ക് കാലിനും മറ്റൊരാള്‍ക്കും കയ്യിലും പരിക്കേറ്റതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.