ഖത്തറിലെ സ്വകാര്യ സ്കൂളുകൾ മുൻകൂർ അനുമതിയില്ലാതെ ഫീസ് വർധിപ്പിക്കരുത്

0
34

ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂൾ മാനേജ്മെൻറ്കൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം.  സ്വകാര്യ സ്‌കൂളുകള്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഫീസ് വര്‍ധിപ്പിക്കരുതെന്നാണ്  ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിൽ പ്രത്യേകമായിി എടുത്തു പറയുന്നത്, ട്യൂഷന്‍ ഫീസുള്‍പ്പെടെ എല്ലാ തരം ഫീസുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഇക്കാര്യംം  വ്യക്തമാക്കി മന്ത്രാലയത്തിനു കീഴിലെ പ്രൈവറ്റ് സ്‌കൂള്‍സ് ലൈസൻസിങ് വിഭാഗം സ്കൂളുകൾക്ക് നിർദ്ദേശം നൽകി .മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഏർപ്പെടുത്തുന്ന  ഫീസ് വര്‍ധന നിയമലംഘനമായി കണക്കാക്കും.