കുവൈത്തിൽ അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി ദർബ്നി പ്ലാറ്റ്ഫോം

കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിൽ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്വീകരിക്കാൻ  എഡ്യൂക്കേഷണൽ സെക്ടർ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ആൻഡ് ഡെവലപ്മെന്റ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി  രാജാ ബൗർക്കി വ്യക്തമാക്കി. അധ്യാപകരെ അതതു സ്ഥലങ്ങളിൽ നിയമിക്കുന്നതിനുമുള്ള  വകുപ്പുതല നടപടിക്രമങ്ങൾ  പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ബൗർക്കി പറഞ്ഞു. ഓരോ സ്കൂളിലും നിയമിക്കപ്പെടുന്ന അധ്യാപകരുടെ ഓൺലൈൻ പരിശീലനത്തിനായി മൈക്രോസോഫ്റ്റുമായി ഏകോപിപ്പിച്ച് ‘ദർബ്നി’ പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്നും അവർ സ്ഥിരീകരിച്ചു.

മന്ത്രാലയത്തിന് കീഴിലെ ജനറൽ സർവീസ് വിഭാഗം എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതായും അവർ പറഞ്ഞു .