2,668,082 പേർ കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു

0
27

കുവൈത്ത് സിറ്റി: കൊറോണ വൈറസിന് എതിരായി കുവൈത്തിൽ ആദ്യ ഡോസും രണ്ടാം ഡോസും വാക്സിൻ സ്വീകരിച്ചവരുടെത് ഉൾപ്പെടെ 2,668,082 പേരെ വാക്സിനേറ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. അതായത് കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 68.4 ശതമാനം പേർക്കും കുത്തിവയ്പ്പ് നൽകിയതായി അൽ-സനദ്
വ്യക്തമാക്കി.
കുനയ്ക്ക് നൽകിയ പ്രസ്താവനയിൽ, ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനുള്ള ദേശീയ പ്രചാരണം ലക്ഷ്യത്തിലെത്തുന്നതുവരെ തുടരുമെന്ന് കുവൈത്ത് ഡോ. അൽ-സനദ് പറഞ്ഞു.