വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് അബുദാബി

0
14

അബുദാബി: അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി യുഎഇ പൗരന്മാർക്കും പ്രവാസികൾക്കും വിദേശത്ത് നിന്ന് അബുദാബിയിലേക്ക് വരുന്ന സന്ദർശകർക്കുമുള്ള യാത്രാ നടപടിക്രമങ്ങൾ പുതുക്കി, ആഗസ്റ്റ് 15 ഞായറാഴ്ച മുതൽ ഇവ പ്രാബല്യത്തിൽ വരും.ഗ്രീൻ ലിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നിന്ന് അബുദാബിയിൽ എത്തുന്ന വാക്സിനെടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ഇല്ലെങ്കിലും പിസിആർ ടെസ്റ്റ് നടത്തണം, കൂടാതെ അബുദാബിയിൽ എത്തിയതിനുശേഷം ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തണം.

ഗ്രീൻ ലിസ്റ്റിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നു വരുന്ന
വർ അബുദാബിയിൽ എത്തുമ്പോൾ പിസിആർ ടെസ്റ്റ് നടത്തുകയും ഏഴ് ദിവസം ക്വാറന്റൈൻ അനുഷ്ഠിക്കുകയും തുടർന്ന് ആറാം ദിവസം വീണ്ടും പിസിആർ ടെസ്റ്റ് നടത്തുകയും വേണം.

ഗ്രീൻ ലിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ നിന്ന് അബുദാബിയിലേക്ക് വരുന്ന കുത്തിവയ്പ് എടുക്കാത്ത പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർ ക്വാറന്റൈൻ ചെയ്യാതെ തന്നെ എത്തിയ ഉടൽ പിസിആർ ടെസ്റ്റ് നടത്തുകയും 6, 9 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് നടത്തുകയും വേണം.