കുവൈറ്റ്: ഇന്ത്യയുടെ 75-)മത് സ്വാതന്ത്രദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. രാവിലെ എട്ടുമണിക്ക് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഘോഷ പരിപാടികൾ ആരംഭിച്ചു. അംബാസിഡർ സിബി ജോർജ് എംബസിയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
ഇന്ത്യാ ഹൗസിൽ വൃക്ഷത്തൈ നട്ടു, അംബാസഡർ ആരംഭിച്ച പ്ലാന്റേഷൻ ഡ്രൈവിൻ്റെ ഭാഗമായാണിത്.
തുടർന്ന് ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം അംബാസിഡർ ചടങ്ങിൽ വായിക്കുകയുണ്ടായി.
ഇന്ത്യ-കുവൈറ്റ് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് പ്രത്യേകിച്ചും പകർച്ചവ്യാധി സമയത്ത് പ്രത്യേക ശ്രദ്ധ നൽകുന്നതിനും ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തതsക്കമുള്ള പിന്തുണയ്ക്കും അംബാസഡർ തന്റെ പ്രസംഗത്തിൽ നന്ദി പറഞ്ഞു.
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന കെജിഎല്‍ കമ്പനിയുടെ ബസുകളുടെ പിന്‍വശത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധത്തിന്റെ അടയാളപ്പെടുത്തലുകള്‍ പതിപ്പിച്ചിട്ടുണ്ട്. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ചിത്രങ്ങളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി, എംബസി സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു, ഇവയെല്ലാം കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള മികച്ച പങ്കാളിത്തമാണു ലഭിച്ചത്.