മലബാര്‍ ഗോള്‍&ഡയമണ്ട്‌സ്‌ മെയ്‌ക്ക്‌ വേ ഫോര്‍ ദി ബ്രൈഡ്‌ വീഡിയോ ഗാനം പുറത്തിറക്കി

0
21

വിവാഹാഘോഷങ്ങളെ സംഗീതവുമായി സമന്വയിപ്പിച്ചൊരുക്കിയ മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ ബ്രൈഡ്‌സ്‌ ഓഫ്‌ ഇന്ത്യ ക്യാമ്പയിന്‍ ഒന്‍പതാം എഡിഷന്‌ തുടക്കമായി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവാഹാഘോഷങ്ങളും വധുവിന്റെ ആഘോഷപൂര്‍വ്വമായ വരവുമാണ്‌ മെയ്‌ക്ക്‌ വേ ഫോര്‍ ദി ബ്രൈഡ്‌ എന്ന പ്രത്യേക സംഗീത വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ അനില്‍ കപൂറും കരീന കപൂറും വധൂവരന്മാര്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്‌. മൂന്നു മിനുറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം വന്‍ സ്വീകര്യതയാണ്‌ വീഡിയോയ്‌ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. റിലീസ്‌ ചെയ്‌ത്‌ ആദ്യ 48 മണിക്കൂറിനുള്ളില്‍ 20 ലക്ഷം ആളുകളാണ്‌ ഈ വീഡിയോ കണ്ടത്‌.

പ്രശസ്‌ ക്രിയേറ്റീവ്‌ ഏജന്‍സിയായ ഡെന്‍സു ഇന്ത്യയുടേതാണ്‌ വീഡിയോയുടെ ആശയം. പ്രശസ്‌ത സംവിധായകന്‍ കുക്കി ഗുലാത്തിയാണ്‌ ബ്രൈഡ്‌സ്‌ ഓഫ്‌ ഇന്ത്യ 2021 വെഡ്ഡിങ്‌ ആന്തം അണിയിച്ചൊരുക്കിയത്‌. ലൗ ആജ്‌കല്‍ എന്ന ബോളിവുഡ്‌ ചിത്രത്തിന്റെ ഛായാഗ്രായകന്‍ അമിത്‌ റോയ്‌, പികു എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ സംഗീത സംവീധയകന്‍ അനുപം റോയ്‌ എന്നിവരും കുക്കി ഗുലാത്തിക്കൊപ്പം ബ്രൈഡ്‌സ്‌ ഓഫ്‌ ഇന്ത്യ വിവാഹ ഗാന വീഡിയോയ്‌ക്ക പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രശസ്‌ത ബോളീവുഡ്‌ തിരക്കഥാകൃത്ത്‌ ജൂഹി ചതുര്‍വേദിയാണ്‌ ഗാനരചയിതാവ്‌.കേരളം കര്‍ണാടക തമിഴ്‌നാട്‌ ആന്ധ്രാപ്രദേശ്‌ തെലങ്കാന പഞ്ചാബ്‌ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വധുക്കളുടെ അവര്‍ണ്ണനീയമായ അനുഭൂതി നിമിഷങ്ങളാണ്‌ വീഡിയിോയില്‍ ചിത്രീകരിച്ചിരിക്കുന്നത്‌.