റമദാൻ ആരംഭിച്ചത് മുതൽ 182 വിമാനങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തി

0
20

കുവൈത്ത് സിറ്റി:  റമദാൻ മാസത്തിന്റെ ആരംഭം മുതൽ കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആകെ 182 വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തി. 89 വിമാനങ്ങൾ കുവൈത്തിൽ നിന്ന് പുറപ്പെട്ടു 93 വിമാനങ്ങൾ   കുവൈത്തിലേക്ക് എത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കുവൈത്തിൽ നിന്നും പുറപ്പെട്ട വിമാനങ്ങളിൽ ഏറ്റവും അധികം സർവീസ് നടന്നത് ഇന്ത്യ, സൗദി, യു എ ഇ എന്നിവിടങ്ങളിലേക്ക് ആണ്. തുർക്കി, ഖത്തർ, ബഹറൈൻ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും അധികം വിമാനങ്ങൾ കുവൈത്തിലേക്ക് നടന്നത്.

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ  പ്രവാസികൾക്ക് കുവൈത്തിലേക്കുള്ള യാത്രാ നിയന്ത്രണം  തുടരും, സ്വദേശികൾക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം ഉണ്ട്. കുവൈത്തിലെത്തുന്നവരുടെ എണ്ണത്തിൽ നിലവിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല, യാത്രക്കാർക്ക് നൽകുന്ന മെഡിക്കൽ, ടെക്നിക്കൽ സ്റ്റാഫ് സേവനങ്ങളുടെ ദൗർലഭ്യം കാരണം പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 1000  കവിയരുത് .