ചില രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനസർവ്വീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുവൈത്ത് മന്ത്രിസഭായോഗം ചർച്ച ചെയ്യും

0
29

കുവൈത്ത് സിറ്റി: ചില രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാനസർവ്വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തേക്കും എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7,500 ആയി ഉയർത്താനുള്ള തീരുമാനം പുറപ്പെടുവിച്ചതിനെ തുടർന്നാണിത്. ഈജിപ്തിനും കുവൈത്തിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനു മുൻപ് ആദ്യഘട്ടത്തിൽ ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കും. കുവൈത്ത് ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് കൊണ്ട് മാത്രമേ യാത്രക്കാർക്ക് വിമാനങ്ങളിൽ കുവൈത്തിലേക്ക് വരാൻ അനുമതിയുള്ളൂ എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.