2021ൽ 18,221 പ്രവാസികളെ നാടുകടത്തി

0
28

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2021ൽ 18,221 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം കുവൈത്തിൽ നിന്ന് നാടുകടത്തി.ഇതിൽ 11,177 പുരുഷന്മാരും 7044 സ്ത്രീകളും ഉൾപ്പെടുന്നു.നിയമലംഘകർക്കെതിരായ നിയമനടപടികൾ വേഗത്തിലാക്കാനുള്ള അതോറിറ്റിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.