അഫ്ഗാൻ വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി കുവൈത്ത്

0
10

കുവൈത്ത് സിറ്റി: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് കുവൈത്ത്. വിദേശ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ളവർക്ക് സുഖമായ രീതിയില് രാജ്യം വിട്ടു പോകുന്നതിന് സുരക്ഷ ഉറപ്പാക്കുന്നതിനും പരമാവധി സംയമനം പാലിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയും സുസ്ഥിരതയും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി, എല്ലാവരുടെയും ഭാഗത്തുനിന്ന് കൂട്ടായ പരിശ്രമം ആവശ്യമാണ് എന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.
താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് ഒഴിപ്പിക്കലിനെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയിരുന്നു. ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ നിന്നാണ് ബൈഡൻ വാഷിംഗ്ടണിലേക്ക് വന്നത്.