കുവൈത്തിൽ എസ്കലേറ്ററിൽ വെച്ച് കുട്ടിക്ക് പരിക്കേറ്റ സംഭവം; സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിർദേശവുമായി പാർലമെൻറ് അംഗം

0
30

കുവൈത്ത് സിറ്റി: രാജ്യത്ത് എസ്കലേറ്ററുളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശവുമായി എംപി ഒസാമ അൽ-ഷഹീൻ. ഇതിനായി സുരക്ഷാ മാനുവൽ അല്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കണം.ഈ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പതിവായി പരിശോധന കാമ്പെയ്‌നുകൾ നടത്തണമെന്നും നിർദ്ദേശത്തിലുണ്ട് . കഴിഞ്ഞദിവസം കുവൈത്തിലെ ഷോപ്പിങ് മാളിലെ എസ്കലേറ്ററിൽ വച്ച് കുട്ടിക്ക് പരിക്കേറ്റത് സംബന്ധിച്ച് വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അൽ-ഷഹീൻ നിർദ്ദേശം സമർപ്പിച്ചത്. എസ്കലേറ്റർ അടിയന്തരമായി പ്രവർത്തനം നിർത്താൻ ബട്ടണില്ലാത്തത് സ്ഥിതി കൂടുതൽ വഷളാക്കി; അതിനാൽ, അടിയന്തിര സാഹചര്യങ്ങളിൽ മെഷീൻ നിർത്താൻ എല്ലാ എസ്കലേറ്ററുകൾക്കും ഒരു ബട്ടൺ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.