കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കമ്പനി ആരംഭിക്കുന്നു. കുവൈത്ത് മുനിസിപ്പൽ കാര്യ സഹമന്ത്രിയും പാർപ്പിട, നഗരവികസന സഹമന്ത്രിയുമായ ഷായ അൽ-ഷായ തിങ്കളാഴ്ച പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആന്റ് ഫിഷ് റിസോഴ്സസ് (PAAAFR) അധികൃതരുമായി ചർച്ച നടത്തിയശേഷം രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കമ്പനി സ്ഥാപിക്കാൻ നിർദേശം നൽകി.പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാത്തരം ദേശീയ ഉൽപന്നങ്ങളും ന്യായമായ വിലയ്ക്ക് വാങ്ങി വിപണനം നടത്താൻ കമ്പനിക്ക് അധികാരം ഉണ്ടായിരിക്കും.ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലും സുസ്ഥിരതയിലും വിട്ടുവീഴ്ച ചെയ്യാതെയായിരിക്കും ഇത്.