സ്വതന്ത്ര്യ സമരത്തിൽ സോഷ്യലിസ്റ്റുകളുടെ പങ്ക് നിർണ്ണായകം – സലീം മടവൂർ

0
19

ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ സോഷ്യലിസ്റ്റുകളുടെ പങ്ക് എക്കാലത്തും സ്മരിക്കപ്പെടേണ്ടതാണ്. പല കാലഘട്ടങ്ങളിലും സ്വാതന്ത്രസമരത്തെ നയിക്കാൻ കൃത്യമായ നേതൃത്വം ഇല്ലാതെ വന്നപ്പോൾ ആ ഉത്തരവാദിത്വം ഏറ്റെടുത്തത് സോഷ്യലിസ്റ്റുകളാണ്. യൂസഫ് മെഹറാലി, അച്ചുദ്
പട്ട് വർദ്ധൻ, അരുണാ ആസഫലി, ജയപ്രകാശ് നാരായണൻ, ഡോ.റാം മനോഹർ ലോഹ്യ, തുടങ്ങിയ നേതാക്കളുടെ യുടെ സാന്നിധ്യം സ്വാതന്ത്രസമരത്തെ കൃത്യമായ ദിശയിലേക്ക് നയിക്കാൻ കാരണമായി. കോൺഗ്രസിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാടുകളെ തിരുത്തിയും ഹിന്ദു സഭയുടെ ഇടപെടലുകൾ ചെറുത്തും സോഷ്യലിസ്റ്റ് ആദർശങ്ങളെ ജനങ്ങളിലെത്തിക്കാനും ഈ നേതൃത്വനിരക്ക് കഴിഞ്ഞു.

1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വപരമായ പങ്കുവഹിച്ചതും സമരത്തിൻ്റെ മുദ്രാവാക്യങ്ങൾ അവതരിപ്പിച്ചതും സോഷ്യലിസ്റ്റുകളായിരുന്നു എന്നും സലീം മടവൂർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാജ്യത്തിൻ്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര ദിനാചരണവേളയിൽ സോഷ്യലിസ്റ്റുകൾ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള ചർച്ചകൾ പ്രസക്തമാകുന്നത്. എം പി വി ജനാധിപത്യ വേദി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോയ വേങ്ങര സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇ കെ ദിനേശൻ അധ്യക്ഷത വഹിച്ചു.സനീഷ് പനങ്ങാട്, അനിൽ കൊയിലാണ്ടി എന്നിവർ സംസാരിച്ചു. മണി പാനൂർ നന്ദി പറഞ്ഞു.