ഇന്ത്യൻ മൈനോരിറ്റീസ് കൾച്ചറൽ സെന്റർ (ഐഎംസിസി) ജിസിസി കമ്മറ്റി ഓൺലൈനായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ആലപ്പുഴ ലോകസഭ അംഗം എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യം അഭുമുഖീകരിക്കുന്ന പ്രധാന പ്രശ്നം ജനാധിപത്യത്തിന്ർറെ മുഖംമൂടിയണിഞ്ഞ ഏകാധിപതികള്‍ ചേർന്ന് ഭരണഘടനയുടെ അന്തസത്ത തകര്‍ത്ത് തരിപ്പണമാക്കുന്നതാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ എ എം ആരിഫ് എംപി പറഞ്ഞു . പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയിൽ ചുംബിച്ചാണ് പാര്‍ലമെന്റിലേക്ക് കയറിയത് എന്നാലത് ഭരണഘടനയ്‌ക്ക് നല്‍കിയ അന്ത്യ ചുംബനമായിരുന്നു.മതേതര ജനാധിപത്യ സംവിധാനമാണ് ഭരണഘടനയ്‌ക്കടിസ്ഥാനം എന്നാല് പക്ഷപാതിത്വപരമായി, ജനാധിപത്യവിരുദ്ധമായുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നു. മുത്തലാഖ്, യുഎപിഎ ,പൗരത്വനിയമങ്ങളും കാര്‍ഷിക നിയമഭേധഗതിയും ഇതിന് ഉദാഹരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോര്‍ത്ത് ഈസ്‌റ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 371ാം വകുപ്പ് നിലനിര്‍ത്തി കശ്‌മീരിന്റെ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് നിക്ഷിപ്‌ത താത്‌പര്യമാണ്. സുപ്രീം കോടതി ഇലക്ഷന്‍ കമ്മീഷന്‍ പ്രതിപക്ഷ നേതാക്കള്‍ മന്ത്രിമാര്‍ എന്നിവരെ വിദേശ സോഫ്‌റ്റ് വേര്‍ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങള്‍ ചോർത്തുന്നു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇക്കാര്യം ചെയ്യുന്നത്. ആരോപണങ്ങള് നിഷേധിച്ച് പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന പ്രസ്ഥാവന പാർലമന്ർറില് നടത്താന്‍ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയ്യാറാവുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയകളെ അട്ടിമറിക്കുയയാണവർ, രാജ്യത്തിനകത്തും പുറത്തുനിന്നുമായി കോടിക്കണക്കിന് രൂപ പിഎം കേര്‍ഫണ്ട് വഴി സ്വരൂപിച്ചത്. ഓഡിറ്റ് ഇല്ല, വിവാരാവകാശ നിയമ പരിധിയിലില്ല, ഈ പണം ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് എംഎല്‍എമാരെയും മ്‌ന്ത്രിമാരെയും വിലക്കെടുക്കുന്നതും ഇത് ഉപയോഗിച്ചാണെന്നും എംപി ആരോപിച്ചു.
ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി. അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വര്‍ഗീയത സാമ്രാജത്യ ശക്തികളുടെ ആയുധമാണ്. ഈ തിരിച്ചറിവ് ഇന്ന് വളരെ പ്രസക്തമാണ്. ജനാധിപത്യ മതനിരപേക്ഷതിയിലൂന്നിയെ നിലപാടിലൂടെ മാത്രമേ ഈ രാജ്യത്തേ രക്ഷിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.ലോക കേരളസഭ അംഗങ്ങളായ കല കുവൈത്ത് നേതാവ് സാം പൈനമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവരും ഐഎംസിസി ജിസിസി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, മുൻ ദുബായ് ഐഎംസിസി പ്രസിഡണ്ട് താഹിർ കൊമ്മോത്ത്, ബഹ്‌റൈൻ ഐഎംസിസി പ്രസിഡണ്ട് മൊയ്തീൻകുട്ടി പുളിക്കൽ, സൗദി ഐഎംസിസി ട്രഷർ നാസർ കുറുമാത്തൂർ, യുഎഇ ഐഎംസിസി സെക്രട്ടറി റഷീദ് തൊമ്മിൽ, ഒമാൻ ഐഎംസിസി പ്രസിഡണ്ട് ഹാരിസ് വടകര, ഖത്തർ ഐഎംസിസി ട്രഷറർ ജാബിർ ബേപ്പൂർ, കുവൈത്ത് ഐഎംസിസി പ്രസിഡണ്ട് ഹമീദ് മധൂർ, ഷരീഫ് താമരശ്ശേരി, എൻഎസ്എൽ സംസ്ഥാന പ്രസിഡണ്ട് എൻഎം മഷൂദ്, ഷരീഫ് കൊളവയൽ, എൻകെ ബഷീർ കൊടുവള്ളി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, ഐഎംസിസി ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ, ലോകകേരള സഭ അംഗവും സൗദി ഐഎംസിസി പ്രസിഡണ്ടുമായ എ.എം. അബ്ദുള്ളക്കുട്ടി, സുബൈർ ചെറുമോത്ത്, ഖത്തർ ഐഎംസിസി ജനറൽ സെക്രട്ടറി അക്‌സർ മുഹമ്മദ്, ബഹ്‌റൈൻ ഐഎംസിസി ജനറൽ സെക്രട്ടറി കാസിം മലമ്മൽ, വിവിധ രാജ്യങ്ങളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് ഭാരവാഹികളായ പിവി. സിറാജ് വടകര, അബൂബക്കർ പയ്യാനക്കടവൻ, സമീർ പി.എ കോഡൂർ, സഅദ് വടകര, മൻസൂർ വണ്ടൂർ, ഖാലിദ് ബേക്കൽ, അബ്ദുൽ കരീം പയമ്പ്ര, , അബ്ദൽ റഹിമാൻ ഹാജി കണ്ണൂർ, മജീദ് ചിത്താരി, പിവി. ഇസ്സുദ്ധീൻ, നവാഫ് ഒസി, ഹനീഫ പുത്തൂർമഠം, മുഹമ്മദ് ഫാസിൽ, ഷാജഹാൻ ബാവ,തുടങ്ങിയവർ സംബന്ധിച്ചു ജിസിസി എക്സിക്യൂട്ടീവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയിന്റ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു