കുവൈത്തിൽ വച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എംബസി സഹായങ്ങൾ തുടരും

0
18

കുവൈത്ത് സിറ്റി: കുവൈറ്റിൽ വെച്ച് മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗജന്യമായി സ്വദേശത്ത് എത്തിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും തുടരുമെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയോ മരണപ്പെട്ട വ്യക്തിയുടെ സ്പോൺസർ ചെലവ് വഹിക്കാൻ വിസമ്മതിക്കുകയോ ചെയ്യുന്നപക്ഷം എംബസി അധികൃതരുമായി ബന്ധപ്പെടണമെന്ന് നിർദേശിച്ചിട്ടുണ്ട്. മരണ രജിസ്ട്രേഷനായി പ്രത്യേകം കൗണ്ടർ സജ്ജമാക്കും എന്നും, രജിസ്ട്രേഷൻ നടപടികൾ രണ്ട് മണിക്കൂറിനകം പൂർത്തീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനായി 65505246 എന്ന വാട്സ്ആപ്പ് നമ്പറിലോ, cw2.kuwait@mea.gov.in എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.