അബുദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ വരാം

0
27

അബുദാബി: 70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്
അബൂദാബിയിലേക്ക് ഓണ്‍ അറൈവല്‍ വിസയ്ക്ക് യാത്രാനുമതി നല്‍കി. ഇത്തിഹാദ് എയര്‍വേസ് ആണ് ഇക്കാര്യം അറിയിച്ചത് . മറ്റ് വിസക്കാരെ പോലെ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി വാങ്ങേണ്ട സാഹചര്യം ഓണ്‍അറൈവല്‍ വിസയില്‍ വരുന്നവര്‍ക്ക് ഇല്ലെന്നും എയര്‍ലൈന്‍സ് അറിയിച്ചു. ഇവര്‍ക്ക് അബൂദാബി വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനില്‍ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ https://www.etihad.com/en/fly-etihad/visas എന്ന ലിങ്കില്‍ ലഭ്യമാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. അതേസമയം, അബൂദാബിയിലൂടെ ദുബായിലേക്കോ, മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബൂദാബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതി. ഗ്രീന്‍ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അനുമതി ആര്‍ക്കെല്ലാം?

ഇന്ത്യയില്‍ നിന്നുള്ള യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസ, സില്‍വര്‍ വിസ എന്നിവയുള്ളവര്‍, യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരും സാധുതയുള്ള അബൂദാബി റെസിഡന്‍സി വിസയുള്ളവര്‍ എന്നിവര്‍ക്ക് അബൂദാബിയില്‍ യാത്രാനുമതി ഉണ്ടായിരിക്കുമെന്നും ഇത്തിഹാദ് അറിയിച്ചു. അതോടൊപ്പം നയതന്ത്ര ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ജീവനക്കാര്‍, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍, യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍, യുഎഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്കും യാത്രാനുമതിയുണ്ട്.