അബുദാബി: അബുദാബിയിൽ രാത്രി കാലങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായിട്ടിരുന്നു നിയന്ത്രണങ്ങൾ.ആഗസ്ത് 19ഓടെയാണ് വിലക്ക് അവസാനിക്കുകയെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു. ഒരു മാസത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷമാണ് ഇന്നു മുതല്‍ വിലക്ക് പിന്‍വലിക്കുന്നത്.പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രാത്രി 12 മണി മുതല്‍ രാവിലെ അഞ്ചു മണിവരെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് അല്ലാതെ പുറത്തിറങ്ങുന്നതിന് പോലീസിൻറെ മുൻകൂർ അനുമതി വേണമായിരുന്നു.