കുവൈത്തിലെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ നിർദേശവുമായി പാർലമെൻറ് അംഗം

0
50

കുവൈത്ത് സിറ്റി: കുവൈത്തിൽ ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ട്രാഫിക് പ്രശ്നം പരിഹരിക്കാൻ സർക്കാർ പൊതു സ്ഥാപനങ്ങളിലെ ജോലിസമയം മാറ്റണമെന്ന നിർദേശവുമായി പാർലമെൻറ് അംഗം.എംപി മുഹമ്മദ് അൽ-സയർ ആണ് ഇതുസംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചത്. ഇതനുസരിച്ച് ജീവനക്കാരെ രണ്ടു ഗ്രൂപ്പായി വിഭജിച്ചിക്കണം ആദ്യ സംഘം രാവിലെ 6:30 മുതൽ 9:30 വരെയും രണ്ടാമത്തെ സംഘം ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും പ്രവർത്തിക്കണം.സിവിൽ സർവീസ് കമ്മീഷന്റെ (CSC) ചട്ടങ്ങൾ അനുസരിച്ച് അവർ ദിവസത്തിൽ ആറ് മണിക്കൂർ ജോലി ചെയ്യുന്നു എന്ന് ഉറപ്പു വരുത്തിയാൽ മതി എന്നും അൽ-സയർ പറയുന്നു.