കുവൈത്തിൽ വാഹനാപകടം ; രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ടുപേരും പ്രവാസികളാണ്, ഇതിൽ ഒരാൾ അറബ് വംശജനാണ്.ബുധനാഴ്ച ഉച്ചയ്ക്ക് ബയാൻ കൊട്ടാരത്തിന് എതിർവശത്ത് ആയിട്ടായിരുന്നു അപകടം.അപകടത്തിൽപ്പെട്ടവരെ കാറിനകത്ത് നിന്ന് പുറത്തെടുക്കാൻ ജനറൽ ട്രാഫിക് വിഭാഗം മിഷ്റെഫ്, ഹവല്ലി ഫയർ സെന്ററുകളുടെ സഹായം തേടിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു.