മുൻനിര പോരാളികൾക്കുള്ള പ്രത്യേക പ്രതിഫലം ; പട്ടിക സിവിൽ സർവീസ് കമ്മീഷൻ അംഗീകരിച്ചു

0
19

കുവൈത്ത് സിറ്റി: കുവൈറ്റിൽ കോവിഡിനെതിരായ പോരാട്ടത്തിൽ ഭാഗവാക്കായ മുന്നണിപ്പോരാളികൾ ക്കും മറ്റ് സഹായക വകുപ്പുകളിലെ ജീവനക്കാർക്കും നൽകേണ്ട പ്രത്യേക പ്രതിഫലം സംബന്ധിച്ച് തയ്യാറാക്കിയ പട്ടികയ്ക്ക് സിവിൽ സർവീസ് കമ്മീഷൻ പരിശോധിച്ച് അനുമതി നൽകി. ആരോഗ്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, റോഡ്, ലാൻഡ് ട്രാൻസ്പോർട്ട്, അപ്ലൈഡ് എജ്യുക്കേഷനും പരിശീലനത്തിനുമുള്ള പൊതു അതോറിറ്റി എന്നീ ഈ ഭാഗങ്ങളിൽ ഉള്ള ജീവനക്കാരുടെ പേർ ഉൾപ്പെട്ട പട്ടികയ്ക്കാണ് സിവിൽ സർവീസ് കമ്മീഷൻ അനുമതി നൽകിയത്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ലിസ്റ്റുകൾ വ്യാഴാഴ്ച ധനമന്ത്രാലയത്തിന് കൈമാറി. അത് 29 പട്ടികകൾക്കാണ് ഇതുവരെ അനുമതി നൽകിയത്.