പരീക്ഷാ ചുമതലകൾ വഹിച്ച ജീവനക്കാർക്കുള്ള ഇൻസൻ്റീവ് വിതരണം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു

0
31

കുവൈത്ത് സിറ്റി : 2020-21 മുൻ അധ്യയന വർഷത്തിലെ ഒന്നും രണ്ടും റൗണ്ട് പരീക്ഷാ ചുമതലകൾ നിർവഹിച്ച ജീവനക്കാർക്കുള്ള ഇൻസെൻ്റീവിന് വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.1.4 ദശലക്ഷം ദിനാറാണ് ഇതിനു മാത്രമായി ആകെ ചെലവ് വരിക. മന്ത്രാലയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, വ്യാഴാഴ്ച മുതൽ ഈ ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. പരീക്ഷാ പേപ്പറുകളുടെ മൂല്യ നിർണയം നടത്തിയവർ, അച്ചടിശാലയിൽ നിന്ന് പരീക്ഷാ പേപ്പറുകളുടെ ബോക്സുകൾ സ്കൂളുകളിലേക്ക് കൈമാറുന്നതിന് മേൽനോട്ടം വഹിച്ചവരും, ശാസ്ത്ര -സാഹിത്യ വകുപ്പുകളിലെ വിദ്യാർത്ഥികളുടെ ഗ്രേഡുകൾ കണക്കുകൂട്ടാൻ ചുമതലപ്പെടുത്തിയ സമിതിയിലെ അധ്യക്ഷന്മാരും അംഗങ്ങളും ഉൾപ്പെടെയുള്ളവർക്കും ഇൻസെൻസിറ്റീവ് നൽകുന്നുണ്ട്.

അതേസമയം, സ്കൂളുകളിൽ അലാറം, അഗ്നിശമന സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി ചില കമ്പനികളുമായി കരാർ ഒപ്പിടുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി മന്ത്രാലയവൃത്തങ്ങൾ സ്ഥിരീകരിച്ചു.മുബാറക് അൽ-കബീർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ടെൻഡർ നടപടിക്രമങ്ങളുടെ പൂർത്തീകരിച്ചു. മൂന്ന് ദശലക്ഷം ദിനാറാണ് കരാർ തുക.