കോവിഡ് രണ്ടാംതരംഗ സാധ്യതകൾ ഒഴിവാക്കുന്നതിനായി പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം: ഖാലിദ് അൽ ജറല്ല

0
26

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് രണ്ടാം തരംഗ സാധ്യതകൾ പൂർണമായി ഒഴിവാക്കുന്നതിനായി ഓരോരുത്തരും കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊറോണ സുപ്രീം ഉപദേശക സമിതിയുടെ തലവൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു. പുതിയ അധ്യായന വർഷത്തിൽ രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഒരാൾ പോലും ഒഴിവാക്കാതെ ഏവരും സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. വാക്സിനേഷൻ ക്യാമ്പയിൻ എല്ലാ വിഭാഗങ്ങളിലും പെടുന്നവർക്ക് വളരെ വേഗം ലഭിക്കുന്ന രീതിയിൽ രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.