ഇന്ന് മുതൽ ഒമാനിൽ ഭാഗിക കർഫ്യൂ ഇല്ല. രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ഉണ്ടായിരുന്ന ഭാഗിക കർഫ്യൂ അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഒമാനിലെ കോവിഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ട അതിനാലാണ് ലോക്ക്ഡൗൺ പിൻവലിച്ചതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. കൊറോണ വൈറസ് ബാധയിൽ വർദ്ധനവുണ്ടായ സാഹചര്യങ്ങളിലെല്ലാം ഒമാൻ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഈദ് അൽ അധ അവധിക്ക് തൊട്ടുമുമ്പാണ് രാജ്യത്ത് അടുത്തിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
സെപ്റ്റംബർ 1 മുതൽ ഒമാനിലെ മിക്ക പൊതുസ്ഥലങ്ങളിലേക്കും ഓഫീസുകളിലേക്കുമുള്ള പ്രവേശനത്തിന്നും പൊതുജനങ്ങൾ പ്രതിരോധ കുത്തിവയ്പ്പ് പൂർണമായും സ്വീകരിച്ചതായി കാണിക്കേണ്ടതുണ്ട്.ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പ്രവാസികൾക്കുള്ള സൗജന്യ വാക്സിനേഷൻ കാമ്പയിൻ സജീവമാണ്.