3 നിബന്ധനകൾ പാലിച്ച് പ്രവാസികൾക്ക് സൗദിയിൽ പ്രോപ്പർട്ടി സ്വന്തമാക്കാം

0
27

റിയാദ്ദി: സൗദി അറേബ്യയിൽ താമസിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് ഒരു പ്രോപ്പർട്ടി സ്വന്തമാക്കാം എന്നും ഇതു സംബന്ധിച്ച പുതുക്കിയ നിബന്ധനകളും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സൗദി ഗസറ്റ് അനുസരിച്ച്, നിയമപരമായ താമസക്കാരായ ‘സൗദി സ്വദേശികൾ’ അല്ലാത്തവർക്ക് ‘അബ്ഷർ’ പ്ലാറ്റ്ഫോമിൽ ഒരൊറ്റ പ്രോപ്പർട്ടി വാങ്ങാൻ പെർമിറ്റിനായി അപേക്ഷിക്കാം.

ഇതിനായി മൂന്ന് നിബന്ധനകൾ പാലിക്കണം:

– അവർക്ക് സാധുവായതും കാലഹരണപ്പെടാത്തതുമായ റെസിഡൻസി ഐഡി ഉണ്ടായിരിക്കണം

– വസ്തുവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പകർപ്പും സഹിതം ഹാജരാക്കണം.

– അപേക്ഷ നൽകുന്ന അവരുടെ പേരിൽ നേരത്തെ രാജ്യത്തിനകത്ത് സ്വത്ത് ഉണ്ടായിരിക്കാൻ പാടില്ല