വിസ്മയ ഇന്റർനാഷണൽ ,ബിഡിക്കെ എന്നിവയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
49

75-മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, 6 പതിറ്റാണ്ട് കാലത്തെ ഇന്ത്യ-കുവൈത്ത് ബന്ധം എന്നിവ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വിസ്മയ ഇന്റർനാഷണൽ ആട്ട്സ് & സോഷ്യൻ സർവിസ് സംഘടനയും ബി ഡി ക്കെയും സംയുക്തമായി ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 വെള്ളിയാഴ്ച  ഉച്ചക്ക് 1.30 മണി മുതൽ ജാബിരിയ ബ്ലഡ്‌ ബാങ്കിൽ വെച്ചാണ് ക്യാമ്പ്  സംഘടിപ്പിക്കുന്നത്. നിലവിലെ കൊറോണ സാഹചര്യത്തിൽ  രക്‌തദാനത്തിന്റെ ആവശ്യകത മനസ്സിലാക്കി ഇതിൽ പങ്കാളികൾ ആകാൻ കുവൈറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വിസ്മയ IAS ഭാരവാഹികൾ അറിയിച്ചു. ഈ മഹത്തായ സംരംഭത്തിൽ രക്ത ദാനം നൽകുന്നവർക്കായി വാഹന സൗഹര്യവും,ഭക്ഷണവും മെടലുകളും,സാക്ഷ്യപത്രവും നൽകുന്നതായിരിക്കും