അഫ്ഗാനിസ്ഥാനിൽ നിന്ന് യുക്രൈൻ സ്വദേശികളെയും കൊണ്ട് പറന്ന വിമാനം സായുധ സംഘം തട്ടിയെടുത്തു

അഫ്ഗാനിൽ കുടുങ്ങിയ യുക്രൈൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി അയച്ച വിമാനം സായുധസംഘം തട്ടിയെടുത്തതായി യുക്രൈൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്വദേശികൾക്കൊപ്പം വിമാനത്തിൽ കയറിക്കൂടിയ അജ്ഞാതരായ സായുധ സംഘമാണ് വിമാനം തട്ടിയെടുത്തതെന്ന് ഉക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യെവ്ജെനി യെനിൻ പറഞ്ഞു. വിമാനം ഇറാനിലേക്ക് കൊണ്ടുപോയതാണ് വിവരം. യുക്രൈൻ സ്വദേശികളെ ഫ്ഗാനിൽ നിന്നും തിരികെ എത്തിക്കുന്നതിനായി കഴിഞ്ഞ ആഴ്ചയായിരുന്നു വിമാനം അയച്ചത്.