കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ‘ഇന്ത്യ-കുവൈറ്റ് സോളാര്‍ എനര്‍ജി ഫോറം’ സംഘടിപ്പിച്ചു . ഇരുരാജ്യങ്ങളും തമ്മിലുള്ള സൗരോര്‍ജ്ജ സഹകരണത്തിന്റെ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള പരിപാടി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 60-ാം വാര്‍ഷികാഘോഷം എന്നിവയോട് അനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് (ഐബിഎന്‍), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടിയില്ർ ഇന്റർനാഷണൽ സോളാർ അലയൻസ് ഡയറക്ടർ ജനറൽ അജയ് മാത്തൂർ, കുവൈറ്റ് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് ഡപ്യൂട്ടി ഡയറക്ടർ ജനറല് ഡോ. മുഹമ്മദ് അൽറമാധൻ , ആത്മനിർഭർ ഭാരത്, സിഐഐ നാഷനൽ കമ്മിറ്റി വൈസ് ചെയർമാൻ പരാഗ് ശർമ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യകുവൈത്ത് ബന്ധം പതിറ്റാണ്ടുകളായുള്ളതാണ് ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ സംവിധാനങ്ങളിലും പരിശ്രമങ്ങളിലും കുവൈത്ത് എന്നും ഭാഗഭാക്കാണ്, കുവൈറ്റിന്റെ ഭക്ഷ്യ സുരക്ഷയില് ഇന്ത്യയും എന്നും ഒപ്പം നിലകൊള്ളുന്നതായി സിബി ജോർജ്ജ് പ്രസംഗത്തില് പറഞ്ഞു. എല്ലാ തലങ്ങളിലും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വ്യക്തമായ മാർഗനിർദേശവും മാർഗ്ഗരേഖയും നൽകിക്കൊണ്ട് ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വം നിരന്തര സമ്പർക്കം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു . ഇരുരാജ്യങ്ങളുടെയും ദീർഘകാല ചലനാത്മക പങ്കാളിത്തത്തിന്റെ മുഖ്യഘടകമാണ് ഇന്ത്യ – കുവൈത്ത് സോളാർ എനർജി ഫോറം എന്നും അംബാസിഡർ പറഞ്ഞു.