കുവൈത്തിൽ ഓക്സ്ഫോർഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്നതിനുള്ള സമയ വരിധി 6 ആഴ്ച്ചയാക്കിയേക്കും

0
34

കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് വാക്സിനുകൾക്കിടയിലെ സമയപരിധി കുറയ്ക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻറെ രണ്ടാം ഡോസ് നൽകുന്നത് ആദ്യ ഡോസ് കഴിഞ്ഞ് മൂന്ന് മാസത്തിനുപകരം ആറാഴ്ച കഴിഞ്ഞ് നൽകാൻ തീരുമാനം ആയതാണ് പുറത്തുവരുന്ന വിവരം. സമൂഹ പ്രതിരോധശേഷിയെന്ന ആർജ്ജിത ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി വാക്സിനേഷൻ നിരക്ക് ത്വരിതപ്പെടുത്തുക എന്ന നിലക്കാണ് തീരുമാനം. ഒരു ദശലക്ഷം വാക്സിൻ ഡോസുകൾ അടങ്ങിയ ഷിപ്പ്മെൻറ് കഴിഞ്ഞദിവസം കുവൈത്തിൽ എത്തിയിരുന്നു.ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങൾ കോവിഡ് വാക്സിൻറെ ബൂസ്റ്റർ ഷോട്ട് നൽകുന്നുണ്ട്, അടുത്ത മാസത്തോടെ റിസ്ക് വിഭാഗത്തിൽപെടുന്നവർക്ക് രാജ്യത്ത് ഫൈസർ-ബയോടെക് വാക്സിൻ മൂന്നാം ഡോസ് നൽകാൻ തുടങ്ങും,