നിലവിൽ കുവൈത്തിലുള്ള പ്രവാസികളുടെ കുട്ടികൾക്ക് വിദേശത്തുനിന്ന് മടങ്ങിവരുന്നതിന് തടസ്സങ്ങളില്ല

0
25

കുവൈത്ത് സിറ്റി: പ്രവാസികളെ ഈ മാസം ആദ്യം മുതൽ രാജ്യത്തേക്ക് അനുവദിച്ചിരുന്നെങ്കിലും, അവരുടെ കുട്ടികളുടെ മടക്കവുമായി സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നിരുന്നു. മാതാപിതാക്കൾ കുവൈത്തിലുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ യാത്ര ചെയ്യാൻ തടസ്സങ്ങൾ ഒന്നുമില്ലെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ആരോഗ്യ മന്ത്രാലയ നിർദ്ദേശം അനുസരിച്ച് 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് രണ്ട് ഡോസ് അംഗീകൃത വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്.

നേരിട്ടുള്ള വിമാനങ്ങൾ എപ്പോൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.ആരോഗ്യ മന്ത്രാലയവും ഡി‌ജി‌സി‌എയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു, നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകളും ഫ്ലാറ്റുകളുടെ ക്രമീകരണം സംബന്ധിച്ച് ഇതിൽ ചർച്ച ചെയ്തതായാണ് വിവരം. ഈ ആഴ്ചയോടെ ഫ്ലൈറ്റുറ്റുകളുടെ ഷെഡ്യൂളിങ് പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.