ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കണം ; MoC യിൽ സ്ഥാപനങ്ങൾ അപേക്ഷ സമർപ്പിച്ചു

0
20

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില വർദ്ധനവിന് അനുമതി ആവശ്യപ്പെട്ട് നിരവധി പ്രാദേശിക കമ്പനികളും ഭക്ഷ്യ-ഉപഭോക്തൃ വസ്തുക്കളുടെ ഇറക്കുമതിക്കാരും വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അപേക്ഷ നൽകിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

വില വർധന ആവശ്യപ്പെട്ട് ഇവർ ഉന്നയിച്ചിരിക്കുന്ന കാരണങ്ങളിൽ അതിൽ ചിലത് ഇവയാണ്,

– ആഗോള തലത്തിൽ അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വില

– കടൽ, വ്യോമഗതാഗത നിരക്കുകളിൽ ഗണ്യമായ വർദ്ധനവ്,

– കുവൈത്തിലുടനീളമുള്ള ഗതാഗത ചെലവുകൾ .

എന്നിരുന്നാലും, കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങൾ മുൻനിർത്തി കുവൈത്തിലെ എല്ലാ ഭക്ഷ്യവസ്തുക്കളുടെയും വില കാര്യക്ഷമമാക്കുന്നതിന് ഒന്നര വർഷം മുമ്പ് വാണിജ്യ വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനം ഇപ്പോഴും സാധുതയുള്ളതാണെന്ന് ഉറവിടങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ മന്ത്രാലയം ഇത് റദ്ദാക്കാനുള്ള സാധ്യതകൾ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിതരണ ശൃംഖലകൾ സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുകയും ചരക്കുനീക്കം സുഗമമാവുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത് പിൻവലിക്കാനും സാധ്യതയുണ്ട് എന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.