കുവൈത്ത് സിറ്റി: കുവൈത്തിൽ വാക്സിനേഷൻ സെന്ററിന് മുന്നലെ നീണ്ട ക്യൂ സംബന്ധിച്ച് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം. ഷെഡ്യൂൾ ചെയ്ത് നൽകിയ സമയത്തേക്കാൾ നേരത്തെ ജനങ്ങൾ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയതാണ് നീണ്ട ക്യൂ രൂപപ്പെടാൻ കാരണമെന്നും, വൈകുന്നേരം 4 മണി മുതൽ 10 മണി വരെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്തിട്ടുള്ള ആളുകൾ രാവിലെ തന്നെ സെന്ററിൽ എത്തിയിരുന്നു, ഇത് നീണ്ട ക്യൂവിൽ കലാശിച്ചു. സ്ത്രീകൾ ഉൾപ്പെടെ ധാരാളം ആളുകൾ വാക്സിനേഷൻ സെന്ററിന് മുന്നിൽ കടുത്ത ചൂടിലും ക്യൂവിൽ നിൽക്കുന്നു വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. തുടർന്നാണ് മന്ത്രാലയം വിശദീകരണവുമായി വന്നത്.
അതത്പ്രദേശത്തെ എല്ലാ താമസക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാകുന്നതുവരെ വാക്സിനേഷൻ കേന്ദ്രത്തിൽ സേവനം തുടരുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി. ക്യൂ ഒഴിവാക്കാൻ ഓരോരുത്തരും അവരുടെ ഷെഡ്യൂൾ ചെയ്ത സമയം പാലിച്ച് കൊണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Home Middle East Kuwait വാക്സിനേഷൻ സെന്ററിലെ നീണ്ട ക്യൂ; ജനങ്ങൾ ഷെഡ്യൂൾ സമയം പാലിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് MOH