കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കും

0
29

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശി സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. സ്വകാര്യമേഖലയിൽ സ്ത്രീകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും എല്ലാ അവസരങ്ങളിലേക്കും അവരുടെ പ്രവേശനം സുഗമമാക്കുന്നതിനും അതോറിറ്റി ഊന്നൽ നൽകുമെന്ന് PAM ഡയറക്ടർ ജനറൽ ഡോ. മുബാറക് അൽ അസ്മി വ്യക്തമാക്കി. തൊഴിൽ കാര്യങ്ങളുടെ സുപ്രീം കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുത്തശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അൽ അസ്മി ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ, വ്യവസായം മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ യൂണിയൻ ഓഫ് കുവൈറ്റ് വർക്കേഴ്സ് തുടങ്ങിയ നിരവധി ബോഡികളുടെ പ്രതിനിധികളിൽ
കുവൈത്ത് തൊഴിലാളി ജനറൽ യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തതായി അദ്ദേഹം വിശദീകരിച്ചു.