തിരുവല്ല: പാചകവിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.5 മാസം മുമ്പ് നൗഷാദ് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് വിധേയമായിരുന്നു. സര്‍ജറിക്ക് ശേഷം വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായി. നാല് ആഴചയായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലായിരുന്നു നൗഷാദ്.രണ്ടാഴ്ച മുമ്പാണ് നൗഷാദിന്‍റെ ഭാര്യ ഷീബ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുന്ന സമയത്തും നൗഷാദ് ഐ.സി.യുവിലായിരുന്നു.
പ്രമുഖ കാറ്ററിങ്, റസ്റ്റോറന്‍റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.