കോവിഡ് വാക്സിൻ ലഭിച്ചവർക്കു മാത്രം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടെത്താം

0
13

ദുബായ്: യൂണിവേഴ്സിറ്റികൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാക്സീൻ ലഭിച്ച വിദ്യാർഥികൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അൽ ഹോസൻ ആപ്പിൽ ഗ്രീൻസിഗ്നൽ കിട്ടിയവർക്കു മാത്രമാണ് ക്ലാസുകളിൽ നേരിട്ട് പ്രവേശിക്കാൻ അനുമതി. ആരോഗ്യ സാഹചര്യം പരിഗണിച്ച് വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള പ്രത്യേക വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്നും പഠിക്കാം. അവരുടെ ആരോഗ്യ സുരക്ഷയെക്കരുതിയാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.ഫെഡറൽ ചട്ടം ഇതാണെങ്കിലും ഒരോ എമിറേറ്റിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഉചിതമായ നയവ്യത്യാസം വരുത്താമെന്നും അറിയിച്ചു.