ദുബായ്: യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ നടക്കുന്ന പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരു ഭരണാധികാരികളും. മധ്യപൂർവദേശത്തെ അസ്വസ്ഥതകളാണ് ഉച്ചകോടി ചർച്ച ചെയ്യുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ – ‘തമീം രാജകുമാരൻ സഹോദരനും സുഹൃത്തുമാണ്. ഖത്തറിലെ ജനങ്ങൾ ബന്ധുക്കളും’. ഇറാഖിന്റെ സുരക്ഷയെക്കുറിച്ചും സുസ്ഥിരതെയക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഐക്യത്തെക്കുറിച്ചും വിശകലനം ചെയ്തു.