യുഎഇ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കും

0
23

അബുദാബി: എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കും എന്ന പ്രഖ്യാപനവുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കി.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റുകൾക്കും വിസയ്ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ടൂറിസ്റ്റ് വിസയുള്ളവർ അവരുടെ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റുകൾ ICA വെബ്സൈറ്റിൽ അല്ലെങ്കിൽ അൽഹോസ്ൻ ആപ്പിൽ രജിസ്റ്റർ ചെയ്യണം.
നേരത്തെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകൾക്കും ഇതിന് അനുമതി ഉണ്ട്. ഇവർക്ക് എയർപോർട്ടിൽ എത്തിയ ശേഷം ആർ ടി പി സി ആർ പരിശോധന നടത്തുന്നതായിരിക്കും എന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്