കുവൈത്ത് സിറ്റി: ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് വരുന്ന ഓഗസ്റ്റ് 30 തിങ്കളാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസിയും അബ്ബാസിയ, ഫഹാഹീൽ, ഷാർക്ക് എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളും അവധിയായിരിക്കും എന്ന് എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം, അടിയന്തിര കോൺസുലർ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല എന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.