നിശ്ചയദാർഢ്യത്തിൻ്റെയും കഠിന പരിശ്രമത്തിൻ്റെയും ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് പ്രവാസി മലയാളിയായ സുജ റാണിയെന്ന 36 കാരി. ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിനി സുജറാണി അബുദാബി എമിറേറ്റ്സിലെ ഹെവി ലൈസൻസുള്ള ആദ്യ മലയാളി വനിതയാണിന്ന്.
അബുദാബിയിലെ ജെംസ് യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ സ്കൂൾ ബസുകളുടെ സൂപ്പർവൈസറായിരുന്നു സുജ . അഞ്ചുവർഷം മുമ്പാണ് ഭർത്താവ് സന്തോഷിനൊപ്പം അബുദാബിയിൽ എത്തിയ സുജയ്ക്ക് സ്കൂളിലെ നൂറിലധികം വരുന്ന സ്കൂൾ ബസുകളുടെ മേൽനോട്ടമായിരുന്നു ജോലി. അന്നു തൊട്ടു മനസിൽ മൊട്ടിട്ട ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണു പുതിയ നേട്ടം. ഹെവി ലൈസൻസ് ലഭിച്ചതോടെ ബസ്സുകളുടെ വളയം പിടിക്കണമെന്ന സുജയുടെ സ്വപ്നം യാഥാർഥ്യമാകും. കുട്ടികളെ സ്കൂളിലെത്തിക്കുക എന്ന് നിയോഗവും ഇനി സുജയ്ക്ക് ഉണ്ടാകും.
മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ 26നു അധികൃതർ ഡ്രൈവിംങ് ലൈസൻസ് കൈമാറി അഴൂർ ഗ്രാമ പഞ്ചായത്തിലെ പെരുങ്ങുഴി കോവിൽനടയ്ക്കു സമീപം ഏറത്തുവീട്ടിൽ സുദർശനന്റെയും അമ്മിണിയുടേയും മകളാണു സുജാറാണി.