വാക്സിൻ എടുക്കാത്തവർക്ക് കുവൈത്തിൽ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതിയില്ല

0
18

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് കുവൈത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയില്ല എന്ന് റിപ്പോർട്ട്. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽവരും.

ഇതിൽ ഇളവ് അനുവദിച്ചിരിക്കുന്ന വിഭാഗങ്ങൾ:

-ആരോഗ്യകാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍, ഇവർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം

– 12 വയസ്സിന് താഴെയുള്ള കുട്ടികൾ

– ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്