കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിൽ എത്തുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയർത്താൻ മന്ത്രി സഭാ യോഗത്തിൽ അനുമതി നൽകിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു . പ്രതിദിന യാത്രക്കാരുടെ എണ്ണം നിലവിലനുവദിച്ച 7500ൽ നിന്ന് 10000 ആക്കണമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് മന്ത്രി സഭയോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യ ഉൾപ്പടെ 6 രാജ്യങ്ങളിൽ നിന്നും നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്നതിന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പ്രതിദിന ശേഷി കൂട്ടണമെന്നായിരുന്നു ഡിജിസിഎ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ഇതോടെ ഇന്ത്യയിൽ നിന്ന് പ്രവാസികൾക്ക് വൈകാതെ തന്നെ കുവൈത്തിലേക്ക് മടങ്ങിയെത്താനാകും എന്നാണ് പ്രതീകഷിക്കപ്പെടുന്നത്.
ഇന്ത്യയിൽ നിന്നു ആഴ്ചയിൽ 760 യാത്രക്കാർക്ക് മാത്രമാണു ആദ്യ ഘട്ടത്തിൽ അനുമതി ഉണ്ടായിരിക്കുക, ഇത് ഇത് ചൊവ്വാഴ്ച ദിവസങ്ങളിൽ മാത്രമായിരിക്കും . കുവൈത്ത് വ്യോമയാന ഡയരക്റ്റർ യൂസുഫ് അൽ ഫൗസാൻ ഇന്ത്യൻ വ്യോയാന സെക്രട്ടറി അനുപ് പന്തിനു അയച്ച കത്തിലാണു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 380 യാത്രക്കാർ ഇന്ത്യൻ വിമാന കമ്പനികൾക്കും 230 യാത്രക്കാർ കുവൈത്ത് എയർ വെയ്സിനും 150 യാത്രക്കാർ ജസീറ എയർ വെയ്സിനും എന്നിങ്ങനെയായാണ് സീറ്റ് വിഭജനം നടത്തിയിരിക്കുന്നത്.