ഒക്ടോബർ 3 മുതൽ കുവൈത്തിലെ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾ നിരോധിച്ചു

0
22

കുവൈത്ത് സിറ്റി: ഒക്ടോബർ 3 മുതൽ ഡെലിവറി ബൈക്കുകൾക്ക് റിംഗ് റോഡുകളിലും ഹൈവേകളിലും ജനറൽ ട്രാഫിക് വകുപ്പ് പ്രവേശനം നിരോധിച്ചു.ട്രാഫിക് ആൻഡ് ഓപ്പറേഷൻ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സെയ്ഗ് ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

താഴെപ്പറയുന്ന റോഡുകളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശിക്കാൻ അനുമതിയില്ല:

ഫസ്റ്റ് റിംഗ് റോഡ്, ഫോർത്ത് റിംഗ് റോഡ്, ഫിഫ്ത്ത് റിംഗ് റോഡ്, സിക്‌സ്ത്ത് റിംഗ് റോഡ്, സെവൻത്ത് റിംഗ് റോഡ്, കിംഗ് അബ്ദുൽ അസീസ് റോഡ് 30, കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് 40, കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് 50, അൽ-ഗസാലി റോഡ് 60, ജഹ്റ റോഡ്, ഗമാൽ അബ്ദൽ നാസർ റോഡ് (മേൽപാലം), ജാബർ പാലം

ഡെലിവറി മോട്ടോർബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റീവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും ആധികൃതർ നിർദേശിച്ചിട്ടുണ്ട്.