കുവൈത്തിൽ പകൽസമയത്ത് പുറം ജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിക്കും

0
11

കുവൈത്ത് സിറ്റി : കുവൈത്തിൽ പകൽ 11 മണിമുതൽ വൈകിട്ട് 4 മണി വരെ പുറം ജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്
ഇന്ന് അവസാനിക്കും. ജൂൺ 1 മുതൽ ഓഗസ്റ്റ് 31വരെയാണ് നിയന്ത്രണമുള്ളത്. ഇക്കാലയളവിൽ
2381 നിർമാണ സൈറ്റുകളിൽ പരിശോധന നടത്തിയതായും 1760 നിയമലംഘനങ്ങൾ നടത്തിയതായും ഉദ്യോഗസ്ഥ സംഘം തലവൻ കൂടിയായ മാൻ‌പവർ അതോറിറ്റി ജഹ്‌റ ഗവർണറേറ്റ് മേധാവി ഹമദ് അൽ മിഖായിൽ അറിയിച്ചു.

844 കമ്പനികളിൽ തുടർ പരിശോധനയിൽ അവർ നിയമം പാലിക്കുന്നതായി കണ്ടെത്തി. 2 കമ്പനികളുടെ സൈറ്റുകളിൽ നിയമലംഘനം ആവർത്തിച്ചതായും കണ്ടെത്തി. പുറം ജോലിക്കാർക്ക് വിശ്രമം നൽകാനുള്ള നിയമം ലംഘിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് 110 പരാതികൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.