വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ

0
11

മൂന്നുദിവസത്തെ ഔദ്യോഗികസന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്റൈനിൽ. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള മുരളീധരന്റെ ആദ്യ ബഹ്റൈൻ സന്ദർശനമാണ് ഇത്.

ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്കുള്ള അണ്ടർസെക്രട്ടറി തൗഫീഖ് അഹ്മദ് അൽ മൻസൂർ അദ്ദേഹത്തെ സ്വീകരിച്ചു. ബഹ്റൈനിലെ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.