ജിദ്ദ: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാവുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തതിനൊപ്പം ഉംറ തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം . നേരത്തെ കോവിഡിന് മുൻപ് ഉണ്ടായിരുന്നതിനു സമാനമായി തീർഥാടകരെ അനുവദിക്കാനാണ് നീക്കം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും കൈക്കൊണ്ടതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ ഓരോ രാജ്യത്തിനും അനുവദിച്ച ഉംറ ക്വാട്ടകള്‍ അനുസരിച്ച് വിദേശികളെ മക്കയിലേക്ക് സ്വീകരിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ഹജ്ജ് ഉംറ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ട് മന്ത്രി ഡോ. അംറ് അല്‍ മദ്ദാഹ് അറിയിച്ചു.