ബദർ അൽ സമാ കുവൈത്ത് കേരള പ്രവാസി അസോസിയേഷനുമായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: ഫർവാനിയയിലെ ബദർ അൽ സമാ മെഡിക്കൽ സെന്റർ കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ (KKPA) മായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് KKPA പ്രസിഡൻറ് ഷാക്കിർ പുത്തൻ പാലത്തിന് പോസ്റ്റർ കൈമാറി. സെപ്റ്റംബർ 10 നാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

KKPA സംഘടനാ ജനറൽ സെക്രട്ടറി സുശീല കണ്ണൂർ ഉപദേശക സമിതി അംഗം അബ്ദുൾ കലാം മൗലവി, സെക്രട്ടറി വനജാ രാജൻ പ്രോഗ്രാം കൺവീനർ ജോസ് ജോർജ് , ട്രഷറർ സജീവ് ചാവക്കാട്,
ബദർ അൽ സമ ബിസിനസ് ഡെവലപ്‌മെന്റ് കോർഡിനേറ്റർ അനസ്, മാർക്കറ്റിംഗ് കോർഡിനേറ്റർ പ്രീമ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു