കുവൈത്തിലെ പുതിയ എയർപോർട്ട് ടെർമിനൽ 15,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

0
27

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ യുവാക്കൾക്കായി കാത്തുവച്ചിരിക്കുന്നത് പതിനയ്യായിരത്തോളം തൊഴിലവസരങ്ങളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി റാണ അൽ ഫാരസ് വ്യക്തമാക്കി. അതേസമയം കുവൈത്ത് സ്വദേശികൾക്കാണ് നിയമനം ലഭിക്കുക. രണ്ടാമത് ടെർമിനലിൻ്റെ മൂന്ന് ഘട്ടങ്ങളായി നടക്കുന്ന നിർമ്മാണ പ്രവർത്തികളിൽ ആദ്യഘട്ടം 54 ശതമാനത്തോളം പൂർത്തിയായും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിക്കുന്നു ടി 2 രാജ്യത്തെ വ്യോമയാന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
‘ഗ്രീൻ ബിൽഡിംഗ് മാനദണ്ഡങ്ങൾ’ അനുസരിച്ചാണ് ഇവ നിർമ്മിക്കുന്നത്, നിർമ്മാണം പൂർത്തിയാകുമ്പോൾ, പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെയും 5,000 കാറുകൾ പാർക്ക് ചെയ്യാനുള്ള ശേഷിയും ടെർമിനലിൽ ഉണ്ടാകും.